സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ മിന്നുന്ന വിജയം; 500 ൽ 499 മാർക്ക് നേടി നന്ദന
1549589
Tuesday, May 13, 2025 6:03 PM IST
കോഴിക്കോട്: സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ കോഴിക്കോട് ദേവഗിരി സിഎംഐ പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥിക്ക് 500 ല്‍ 499 മാര്‍ക്ക്. നന്ദന രഞ്ജിഷ് എന്ന മിടുക്കിയാണ് മികച്ച വിജയം നേടിയത്. 99.8 ശതമാനം മാര്‍ക്കാണ് നന്ദന നേടിയത്.
ഡോക്ടര്‍മാരായ രഞ്ജിഷിന്റെയും ഷംനയുടേയും മകളാണ്. ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം, കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളില്‍ നന്ദന മുഴുവന്‍ മാര്‍ക്കും നേടി. ഇംഗ്ലീഷിലാണ് ഒരു മാര്‍ക്ക് നഷ്ടപ്പെട്ടത്.