മോഷ്ടാക്കൾ കൂരാച്ചുണ്ട് പോലീസ് പിടിയിൽ
1535405
Saturday, March 22, 2025 5:57 AM IST
കൂരാച്ചുണ്ട്: നിരവധി കേസുകളിൽ പ്രതികളായ മോഷ്ടാക്കളെ കുരാച്ചുണ്ട് പോലീസ് പെരിന്തൽമണ്ണയിൽ നിന്നും അറസ്റ്റ് ചെയ്തു.
ചങ്ങരോത്ത് മേമണ്ണിൽമീത്തൽ രാഹുൽ രാജ് (26), പാലക്കാട് അത്താണിപ്പടി തെയ്യോട്ടുപാറക്കൽ ഖാലിദ് (32) എന്നിവരെയാണ് കൂരാച്ചുണ്ട് സബ് ഇൻസ്പെക്ടർ എസ്.ആർ സൂരജിന്റെ നേതൃത്വത്തിലുള്ള എസ്സിപിഒമാരായ യു.വി പ്രജീഷ്, കെ. സുധീഷ് കുമാർ, എ.ബി നിജി, എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 22ന് കോളനിമുക്കിലെ ഒരു വീട് കുത്തിതുറന്ന് മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്. പുലർച്ചെ പോലീസ് പട്രോളിംഗിനിടെ സംശയകരമായ രീതിയിൽ ബൈക്ക് കണ്ടതിനെ തുടർന്ന് സബ് ഇൻസ്പെക്ടർ എം. അംഗജൻ നടത്തിയ പരിശോധനയിലാണ് വീട് കുത്തി തുറന്ന് മോഷണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്.
പോലീസിനെ കണ്ടയുടൻ പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.