ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ ഉദ്ഘാടനം ചെയ്തു
1515045
Monday, February 17, 2025 5:00 AM IST
കോഴിക്കോട്: മുനിസിപ്പൽ കോർപറേഷൻ വാർഡ് 16 മൂഴിക്കൽ പള്ളിത്താഴം പ്രദേശത്ത് പ്രവർത്തനമാരംഭിച്ച ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഡോ. എസ്. ജയശ്രീ,വാർഡ് കൗൺസിലർ എം.പി. ഹമീദ്, കെ.പി. ശിവജി, പി.ടി. സന്തോഷ് കുമാർ, കെ.പി. രജീഷ്, റഹീം പള്ളിത്താഴം, എ.സി. റഹീം എന്നിവർ പ്രസംഗിച്ചു. കോർപറേഷൻ സെക്രട്ടറി കെ.യു. ബിനി റിപ്പോർട്ട് അവതരിപ്പിച്ചു.