ചെക്യാട് ബോംബുകൾ പിടികൂടിയ സംഭവം: അന്വേഷണം ഊർജിതമാക്കുമെന്ന്
1511973
Friday, February 7, 2025 5:02 AM IST
നാദാപുരം: ചെക്യാട് ബോംബ് ശേഖരവും വടിവാളും കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് റൂറൽ എസ്പി കെ.ഇ. ബൈജു ഐപിഎസ്. മേഖലയിൽ ആയുധങ്ങൾക്കും സ്ഫോടക വസ്തുക്കൾക്കുമായി വ്യാപകമായ പരിശോധനകൾ നടത്താൻ നാദാപുരം ഡിവൈഎസ്പിക്ക് നിർദ്ദേശം നൽകിയതായും ഡോഗ്, ബോംബ് സ്ക്വാഡുകളുടെ സഹായത്താൽ സംയുക്ത പരിശോധനകൾ ശക്തമാക്കുമെന്നും എസ്പി പറഞ്ഞു.
വ്യാഴാഴ്ച്ച വൈകുന്നേരം നാലോടെയാണ് പരിശോധനക്കിടയിൽ കായലോട്ട് താഴ പാറച്ചാലിൽ മുക്കിൽ കലുങ്കി നടിയിൽ ഒളിപ്പിച്ച നിലയിൽ 14 സ്റ്റീൽ ബോംബുകൾ, രണ്ട് പൈപ്പ് ബോംബുകൾ, വടിവാൾ എന്നിവ കണ്ടെത്തിയത്.