പ്രിസം തിയേറ്റര്‍ നൃത്തോത്സവം ഏഴിന്
1511631
Thursday, February 6, 2025 4:47 AM IST
കോഴിക്കോട്: പ്രിസം തിയറ്റര്‍ നൃത്തോത്സവം ഏഴിന് കണ്ടംകുളം ഏഴിന് വൈകിട്ട് അഞ്ചിന് കോഴിക്കോട് തളിയിലുള്ള മുഹമ്മദ് അബ്ദുറഹ്മാന് സാഹിബ് മെമ്മോറിയല്‍ ജൂബിലി ഹാളില്‍ നടക്കും.
ഫെസ്റ്റില്‍ 100 ലേറെ വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.മുന്‍ എംഎല്‍എ എ. പ്രദീപ് കുമാര്‍ ആരംഭിച്ച സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ പദ്ധതിയാണ് പ്രിസം.ഐഎസ്ആര് ഒ,ഐഐഎംകെ, എന്‍ഐടികെ തുടങ്ങിയ ദേശീയ സ്ഥാപനങ്ങളുടെ സാങ്കേതിക, സാമ്പത്തിക, ബൗദ്ധിക ഇടപെടലുകളിലൂടെ പൊതുവിദ്യാലയങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതില്‍ ഈ പദ്ധതി ഒരു പരിവര്‍ത്തനാത്മക പങ്ക് വഹിച്ചിട്ടുണ്ട്.
പ്രിസം പദ്ധതിയുടെ ഭാഗമായി ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം,പൊതു വിദ്യാഭ്യാസ വകുപ്പ്, കോഴിക്കോട് കോര്പ്പറേഷന്, ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്. ഡാന്‍സിങ് തിയേറ്റര്‍ എന്നിവയുമായി സഹകരിച്ച് പ്രിസം തിയേറ്റര്‍ ഡാന്‍സ് ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുള്ളത്.
വിദ്യാര്‍ത്ഥികളുടെ ഇടപെടലിലും പഠനത്തിലും നാടകത്തിന്റെയും നൃത്തത്തിന്റെയും ആഴത്തിലുള്ള സ്വാധീനം തിരിച്ചറിഞ്ഞുകൊണ്ട്, സര്‍ഗാത്മകതയും ആത്മവിശ്വാസവും വളര്‍ത്തുക എന്നതാണ് ഫെസ്റ്റ് കൊണ്ട് ലക്ഷ്യമിടുന്നത്. നോര്‍ത്ത് മണ്ഡലത്തിലെ പത്ത് പ്രിസം സ്കൂളുകളില്‍ അഞ്ച് പ്രിസം അപ്പര്‍ പ്രൈമറി, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക നാടകം അവതരിപ്പിക്കും.
ഇംഗ്ളീഷില്‍ അഞ്ച് നാടകവും ഒരു നൃത്തവും ഉള്‍പ്പെടെയാണ് അരങ്ങിലെത്തുന്നത്. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. അബ്ദുന്നാസര്‍, ഡിഡിഇ മനോജ്, പ്രദീപ് ഗോപാല്‍, റോഷന് ജോണ്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.