ഇടത് സർക്കാർ ആരോഗ്യ മേഖലയെ തകർക്കുന്നു: ടി. സിദ്ദീഖ് എംഎൽഎ
1508281
Saturday, January 25, 2025 4:52 AM IST
താമരശേരി: ഇടത് സർക്കാർ ആരോഗ്യ മേഖലയാകെ തകർക്കുകയാണെന്ന് ടി. സിദ്ദീഖ് എംഎൽഎ. താമരശേരി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ താമരശേരി താലൂക്ക് ഹോസ്പിറ്റലിനു മുമ്പിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മരുന്ന് കമ്പനികൾക്ക് കുടിശിക നൽകാത്തത് കൊണ്ട് രൂക്ഷമായ മരുന്ന് ക്ഷാമം നേരിടുന്നു. പിപിഇ കിറ്റ് അഴിമതി, കാരുണ്യ പദ്ധതി അട്ടിമറിച്ചും ആരോഗ്യ മേഖല താറുമാറായെന്നും എംഎൽഎ പറഞ്ഞു.
കെപിസിസി മെമ്പർ പി.സി. ഹബീബ് തമ്പി മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി. ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു.