ആവേശമുണർത്തി ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പ്
1507982
Friday, January 24, 2025 5:06 AM IST
കൂരാച്ചുണ്ട്: കല്ലാനോട് സെന്റ് മേരീസ് സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ കല്ലാനോട് സെന്റ് മേരീസ് സ്കൂളിലെ വിദ്യാർഥികൾക്കുവേണ്ടി റോജി ജോൺ എട്ടിയിൽ സ്പോൺസർ ചെയ്ത പ്രൈസ് മണിക്ക് വേണ്ടിയുള്ള ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പ് നാടിന് ആവേശമായി.
സ്കൂൾ മാനേജർ ഫാ. ജിനോ ചുണ്ടയിൽ ഫ്ലാഗ് ഓഫ് ചെയ്തു. സ്പോർട്സ് അക്കാദമി ചെയർമാൻ സജി ജോസഫ്, അക്കാദമി കൺവീനർ ജോർജ് തോമസ്, സ്കൂൾ പ്രിൻസിപ്പൽ ബിന്ദു മേരി പോൾ, എൽ പി സ്കൂൾ പ്രധാനാധ്യാപകൻ സജി അഗസ്റ്റിൻ, പിടിഎ പ്രസിഡന്റ് ഷാജു നരിപ്പാറ, അനു കടുകമാക്കൽ, ഫിലോമിന ജോർജ്, കെ.യു. തോമസ്, അനു കടുകൻമാക്കൽ എന്നിവർ സന്നിഹിതരായിരുന്നു.
വിവിധ കാറ്റഗറികളിലായി 200 ഓളം കുട്ടികൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു.