ക്ഷീരകര്‍ഷകര്‍ കുറയുന്നു; പാല് ഉത്പാദനം ഇടിയുന്നു
1497328
Wednesday, January 22, 2025 5:52 AM IST
കോഴിക്കോട്: ജില്ലയില്‍ ക്ഷീരകര്‍ഷകര്‍ കുറയുന്നു. ചെലവു കൂടുതലും രോഗബാധയും കാരണം പശു വളര്‍ത്തല്‍ ലാഭകരമല്ലാത്തതിനാലാണ് കര്‍ഷകര്‍ ഈ രംഗം വിടുന്നത്. യുവതലമുറ ക്ഷീര രംഗത്തേക്കു വരാത്തതും തിരിച്ചടിയായി. പാല് ഉത്പാദനത്തില്‍ ജില്ലയില്‍ വന്‍ ഇടിവുണ്ടായിട്ടുണ്ട്. 98000 ലിറ്റര്‍ പാലാണ് ദിനംപ്രതി ക്ഷീര സംഘങ്ങളില്‍ എത്തുന്നത്.
നാട്ടിന്‍പ്രദേശത്തെ കര്‍ഷകര്‍ വീടിനടുത്ത് വില്പന നടത്തിയശേഷം ബാക്കിയുള്ള പാലാണ് സംഘങ്ങളില്‍ എത്തിക്കുന്നത്.കോഴിക്കോട്ട് 25,183 ക്ഷീരകര്‍ഷകരാണുള്ളത്. 2011ലാണ് അവസാനമായി കന്നുകാലി സെന്‍സസ് നടന്നത്. അതുപ്രകാരം 98,163 കന്നുകാലികളുണ്ട്. ഇപ്പോള്‍ സെന്‍സസ് നടക്കുന്നുണ്ട്. അതുകഴിഞ്ഞാല്‍ മാത്രമേ കൃത്യമായ കണക്കുകള്‍ ലഭിക്കുകയുള്ളൂ.