സംസ്ഥാന പാതയിലെ വാഹനാപകടം; ചികിത്സയിലായിരുന്നയാൾ മരിച്ചു
1460817
Sunday, October 13, 2024 11:53 PM IST
മുക്കം: എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ കറുത്ത പറമ്പിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വാലില്ലാപുഴ തോട്ടത്തിൽ തോമസിന്റെയും ഫിലോമിനയുടേയും മകൻ സ്വദേശി ജിന്റോഷ് തോമസ് (38) ആണ് മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം 5.15 ഓടെയായിരുന്നു അപകടം. അപകടത്തിൽ ജിന്റോഷിന് തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മുക്കം ഭാഗത്ത് നിന്ന് അരീക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് എതിർ ദിശയിലൂടെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കുഴിമണ്ണ സ്വദേശി ആഷിഫ് സഹീർ, അരീക്കോട് സ്വദേശി ഫാത്തിമ റിൻഷ എന്നിവർക്കും പരിക്കേറ്റിരുന്നു. അപകടത്തിൽ ഇരു വാഹനങ്ങളും പൂർണമായി തകർന്നിരുന്നു. ഭാര്യ: ലിജ പറമ്പുകാട്ടിൽ കൂടരഞ്ഞി. മകൾ: ഫ്രയ മരിയ ജിന്റോഷ്. സഹോദരങ്ങൾ: ജിജി, ജിജോ.