670 ലിറ്റർ വാഷും 85 ലിറ്റർ ചാരായവും പിടികൂടി
1459484
Monday, October 7, 2024 5:45 AM IST
താമരശേരി: 670 ലിറ്റർ വാഷും അഞ്ച് പ്ലാസ്റ്റിക് ക്യാനുകളിലായി സൂക്ഷിച്ച 85 ലിറ്റർ ചാരായവും പിടികൂടി. താമരശേരി എക്സൈസ് സർക്കിൾ സംഘം കട്ടിപ്പാറ നെടുമ്പാലി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വാഷും ചാരായവും വാറ്റ് ഉപകരണങ്ങളും കണ്ടെത്തിയത്.
കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോയുടെ ഇന്റലിജൻസ് റിപ്പോർട്ട് പ്രകാരമാണ് പരിശോധന നടത്തിയത്. താമരശേരി എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ജിഷ്ണു, സുജിൽ എന്നിവരാണ് പരിശോധന നടത്തിയത്.