വിജ്ഞാപനം തിരുത്തിയില്ലെങ്കിൽ നിർബന്ധിത കുടിയിറക്കലിന് കാരണമാകും: ഫാ. ഡൊമിനിക്
1454336
Thursday, September 19, 2024 4:31 AM IST
ചെമ്പനോട: ഇഎസ്എ കരട് വിജ്ഞാപനത്തിൽ വെള്ളം ചേർത്ത് ജനിച്ചു വളർന്ന നാടും വീടും ഉപേക്ഷിച്ച് പെരുവഴിയിൽ ഇറങ്ങേണ്ട അവസ്ഥയിലേക്ക് മലയോര ജനതയെ എത്തിക്കുന്ന നയം സർക്കാരുകൾ തിരുത്തണമെന്നാവശ്യപ്പെട്ട് ചെമ്പനോട കത്തോലിക്കാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ വഞ്ചനാദിനം ആചരിച്ചു.
സെന്റ് ജോസഫ് ഇടവക വികാരി ഫാ. ഡൊമിനിക് മുട്ടത്തു കുടിയിൽ ഉദ്ഘാടനം ചെയ്തു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനം യഥാവിധം തിരുത്തപ്പെട്ടില്ലെങ്കിൽ ജനങ്ങൾ നിർബന്ധിത കുടിയിറക്കൽ നേരിടേണ്ടി വരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഷാജു വിലങ്ങുപാറ അധ്യക്ഷത വഹിച്ചു.
മാത്യു പേഴ്ത്തിങ്കൽ, ജോബി ഇലന്തൂർ, ലൗലിച്ചൻ ചുവപ്പുങ്കൽ, ജോസ് കിഴക്കരക്കാട്ട്, ജോയി കുന്നക്കാട്ട്, സണ്ണി വാതല്ലൂർ കാലായിൽ, ബാബു കാഞ്ഞിരക്കാട്ട് തൊട്ടിയിൽ, ടോമി ചേംങ്കുളം എന്നിവർ നേതൃത്വം നൽകി.