വ്യാപാരി ദിനം ആഘോഷിച്ചു
1444255
Monday, August 12, 2024 5:02 AM IST
കുന്നമംഗലം: ദേശീയ വ്യാപാരി ദിനം വ്യാപാരി വ്യവസായി ഏകോപനസമിതി കുന്നമംഗലം യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡന്റ് എം. ബാബുമോൻ പതാക ഉയർത്തി. ജില്ലാ പ്രസിഡന്റ് പി.കെ. ബാപ്പു ഹാജി, യൂണിറ്റ് ഭാരവാഹികൾ, പ്രവർത്തകസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
പരിപാടിയോടനുബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്നമംഗലം യൂണിറ്റിന്റെ വയനാട് ചൂരൽമല ദുരിതബാധിതർക്കുള്ള പുനരധിവാസ സഹായ ഫണ്ട് 2,22,222 രൂപ യൂണിറ്റ് ജനറൽ സെക്രട്ടറി പി. ജയശങ്കർ, ട്രഷറർ എൻ. വിനോദ് കുമാർ എന്നിവർ ജില്ലാ വൈസ് പ്രസിഡന്റ് എം. ബാബുമോന് കൈമാറി.