തദ്ദേശ തെരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്; നിയോജക മണ്ഡലം നേതൃയോഗം സംഘടിപ്പിച്ചു
1444247
Monday, August 12, 2024 4:56 AM IST
പേരാമ്പ്ര: തദ്ദേശ തെരഞ്ഞടുപ്പിന് മുന്നോരുക്കവുമായി കോൺഗ്രസ്. ഇതിന്റെ ഭാഗമായി മിഷൻ 2025 എന്ന പേരിൽ നിയോജക മണ്ഡലം ക്യാന്പ് എക്സിക്യൂട്ടീവ് 16ന് പേരാമ്പ്രയിൽ നടത്താൻ നേതൃയോഗം തീരുമാനിച്ചു.
സംസ്ഥാന, ജില്ലാ നേതാക്കൾ ക്യാന്പിൽ മുഴുവൻ സമയവും പങ്കെടുക്കും. ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, സഹകരണ സംഘം പ്രസിഡന്റുമാർ എന്നിവരാണ് ക്യാന്പിലെ പ്രതിനിധികൾ. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നിയോജക മണ്ഡലം തലത്തിൽ കോർ കമ്മിറ്റി രൂപീകരിക്കും.
നിയോജക മണ്ഡലം നേതൃയോഗം കെപിസിസി അംഗം പി. രത്നവല്ലി ഉദ്ഘാടനം ചെയ്തു. കെ. മധുകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സത്യൻ കടിയങ്ങാട്, കെ.പി. രാമചന്ദ്രൻ, രാജൻ മരുതേരി, ഇ. അശോകൻ, രാജേഷ് കീഴരിയൂർ, കെ.കെ. വിനോദൻ, പി.കെ. രാഗേഷ്, കെ.പി. വേണുഗോപാൽ പ്രസംഗിച്ചു.