നേത്ര പരിശോധന ക്യാമ്പ് നടത്തി
1444242
Monday, August 12, 2024 4:55 AM IST
തിരുവമ്പാടി: ആനക്കാംപൊയിൽ ഗവ. എൽപി സ്കൂളിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. മുക്കത്തെ കാലിക്കട്ട് ഐ ഹോസ്പിറ്റലുമായി ചേർന്നാണ് നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്. തിരുവമ്പാടി പഞ്ചായത്തംഗം മഞ്ജു ഷിബിൻ ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപിക ടി.പി. സൈനബ, പിടിഎ പ്രസിഡന്റ് അഞ്ജു വർഗീസ്, വൈസ് പ്രസിഡന്റ് അരുൺ ബാലകൃഷണൻ, അധ്യാപകരായ സിറിൽ ജോർജ്, കെ.ടി. രേഷ്മ എന്നിവർ പ്രസംഗിച്ചു. അജ്മൽ, ഫസ്ന എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.