വയനാട് ദുരന്തം: കോഴിക്കോട്ടുനിന്നു 17 അംഗ കൗണ്‍സിലർമാരെത്തി
1444231
Monday, August 12, 2024 4:29 AM IST
കോഴിക്കോട്: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിനിരയായി ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നവർക്കു മനശാസ്ത്ര പിന്തുണ നൽകുന്നതിനായി കോഴിക്കോട് ജില്ലയിൽ നിന്നുള്ള 17 സൈക്കോ സോഷ്യൽ കൗണ്‍സിലർമാർ ക്യാന്പുകളിൽ എത്തി.
വനിതാ ശിശു വികസന വകുപ്പിനു കീഴിൽ വിവിധ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്രവർത്തിക്കുന്ന സൈക്കോ സോഷ്യൽ കൗണ്‍സിലർമാരുടെ സംഘമാണ് എത്തിയത്. പുനരധിവാസം സാധ്യമാകുന്നതു വരെ വിവിധ ജില്ലകളിൽ നിന്നുള്ള കൗണ്‍സിലർമാരുടെ സേവനം ദുരിതാശ്വാസ ക്യാന്പുകളിൽ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് കോഴിക്കോട്ടുനിന്നുള്ള ആദ്യ സംഘം പോയത്.
വിവിധ സ്കൂളുകളിലെ കൗണ്‍സിലർമാരായ എ.കെ. സുനിഷ (അവിടനല്ലൂർ), സി. അവിന (ബേപ്പൂർ), കെ.സുധിന (മീഞ്ചന്ത), സബിന (ഇരിങ്ങല്ലൂർ), സി.എം. അഷിക ദാസ് (പൂവന്പായി), പി. ആര്യ (ബാലുശ്ശേരി), പി. ലഷിത (ബാലുശേരി), എ. സന്ധ്യ (കോക്കല്ലൂർ), ടി. രതി (നടുവണ്ണൂർ), പി.പി. സോണി (ആവളകുട്ടോത്ത്),
വി.ജെനി (പയ്യോളി), പി. ജിഷ (വൻമുഖം), എൻ.ഡി. ജ്യോത്സന (കൊയിലാണ്ടി), എൻ.കെ. രമ്യ (കൊയിലാണ്ടി), വി.ജെ. നീതുനാഥ് (മണിയൂർ), എ.വി. ഷിബിന (മേമുണ്ട), പി. ജിഷ കൊയിലാണ്ടി എന്നിവരാണ് സംഘത്തിലുള്ളത്.
14 ക്യാന്പുകളിലാണ് ഇവരുടെ സേവനം ആവശ്യമുള്ളത്. 642 കുടുംബങ്ങളിലെ 1,855 ആളുകളാണ് ക്യാന്പുകളിലുള്ളത്. ഇവരിൽ 704 പുരുഷൻമാരും 700 സ്ത്രീകളും 451 കുട്ടികളുമാണുള്ളത്.