ദുരിതബാധിതർക്ക് കൗൺസിലിംഗ്
1442164
Monday, August 5, 2024 4:25 AM IST
നാദാപുരം: വിലങ്ങാട് നിരവധി പ്രദേശങ്ങളിൽ ഉരുൾപൊട്ടലിൽ ദുരതമനുഭവിച്ചവർക്ക് കൗൺസിലിംഗ് തുടങ്ങി. വിലങ്ങാട് ഫൊറോന പള്ളിയുടെ നേതൃത്വത്തിലാണ് കൗൺസിലിംഗ് നടന്നു വരുന്നത്.
ദുരന്തത്തിനുശേഷം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾ ശക്തമായ മഴ പെയ്യുമ്പോഴും വലിയ ശബ്ദം കേൾക്കുമ്പോഴും ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്ന് ആർത്ത് വിളിക്കാൻ തുടങ്ങിയതോടെയാണ് പെട്ടെന്ന് തന്നെ കൗൺസിലിംഗ് നൽകാൻ തീരുമാനിച്ചതെന്ന് ഫൊറോന പള്ളി വികാരി ഫാ. ഡോ.വിൽസൺ മാത്യു മുട്ടത്ത്കുന്ന് പറഞ്ഞു.
ദുരന്തത്തിൽ മരിച്ച മാത്യു മാസ്റ്ററുടെ ഭാര്യ അടക്കമുള്ള മുതിർന്നവർക്കും കൗൺസിലിംഗ് നൽകി. കുളത്ത് വയൽ ജീവധാര സെന്റർ ഫോർ കൗൺസിലിംഗിലെ ആറ് സിസ്റ്റർമാരാണ് കൗൺസിലിംഗ് നടത്തി വരുന്നത്.