ദുരന്ത ബാധിതർക്ക് സഹായങ്ങളുമായി യൂത്ത് കോൺഗ്രസ്
1441294
Friday, August 2, 2024 4:54 AM IST
കോഴിക്കോട്: ദുരിതം അനുഭവിക്കുന്ന വയനാടിനെ ചേർത്തുപിടിച്ച് യൂത്ത് കോൺഗ്രസ്. മേപ്പാടി ചൂരൽമലയിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ദുരിതം അനുഭവിക്കുന്നവർക്കായി യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്ന് ലോഡ് അവശ്യ വസ്തുക്കൾ എത്തിച്ചു. അസംബ്ലി കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ ശേഖരിച്ചത്.
സഹായവുമായുള്ള ലോറികളുടെ യാത്ര ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ ഫ്ലാഗ് ഓഫ് ചെയ്തു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. ഷഹിൻ, സംസ്ഥാന ജന. സെക്രട്ടറിമാരായ സൂഫിയാൻ ചെറുവാടി, വൈശാൽ കല്ലാട്ട്, ജില്ലാ ഭാരവാഹികളായ ജഷീം അലി, എം. ഷിബു, ആഷിഖ് കുറ്റിച്ചിറ, കെ.എം. രബിൻലാൽ തുടങ്ങിയവർ സംബന്ധിച്ചു.