ആംബുലൻസ് മറിഞ്ഞ് പരിക്കേറ്റ രോഗി മരിച്ചു
1441105
Thursday, August 1, 2024 10:35 PM IST
കുറ്റ്യാടി: ആംബുലൻസ് മറിഞ്ഞ് പരിക്കേറ്റ രോഗി മരിച്ചു. വട്ടോളിയിലെ നല്ലോംകുഴി നാരായണി (68) ആണ് മരിച്ചത്. തിങ്കളാഴ്ചയായിരുന്നു അപകടം.
അസുഖ ബാധിതയായ ഇവരെ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ നിന്നും വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളജിൽ കൊണ്ടുപോകുന്നതിനിടെ പേരാമ്പ്രയിൽ വച്ച് ആംബുലൻസ് അപകടത്തിൽപ്പെടുകയായിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ചാണ് മരിച്ചത്. ഭർത്താവ്: കൃഷ്ണൻ. മക്കൾ: സുജിത്ത്, സുജാത, പരേതയായ സുനിത. മരുമക്കൾ: ചന്ദ്രൻ, സിജിന, പരേതനായ സജീവൻ. സഹോദരങ്ങൾ: രാജൻ, പരേതരായ ബാലൻ, ചന്ദ്രൻ.