മാലിന്യമുക്തം: ശിൽപ്പശാല സംഘടിപ്പിച്ചു
1438471
Tuesday, July 23, 2024 7:40 AM IST
പേരാന്പ്ര: ജനകീയ സഹകരണത്തോടെ മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ സന്പൂർണതയും സുസ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനു മുന്നോടിയായി പേരാന്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ശിൽപ്പശാല സംഘടിപ്പിച്ചു.
തദ്ദേശസ്വയംഭരണ വകുപ്പ്, ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ, കുടുംബശ്രീ മിഷൻ എന്നിവ മുഖേന പദ്ധതികൾ നടപ്പിലാക്കാൻ തീരുമാനിച്ചു. ബ്ലോക്കിലെ ഏഴു പഞ്ചായത്തുകളിലെയും ശുചിത്വ മാലിന്യമേഖലയിലെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എസ്. ഗൗതമൻ ഉദ്ഘാടനം ചെയ്തു. ടി. ഷാഹുൽ ഹമീദ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.സുനിൽ, വി.കെ. പ്രമോദ്, കെ.കെ. ബിന്ദു, എം.ടി. ഷിനിത്ത് എന്നിവർ പ്രസംഗിച്ചു.