ഇഫ, സിഒഡി കോ ഓർഡിനേറ്റർമാരുടെ സംഗമം സംഘടിപ്പിച്ചു
1438107
Monday, July 22, 2024 4:44 AM IST
താമരശേരി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ആൻഡ് അഗ്രികൾചറൽ എത്തിക്സിന്റെയും (ഇഫ) സെന്റർ ഫോർ ഓവറോൾ ഡെവലപ്മെന്റിന്റെയും (സിഒഡി) നേതൃത്വത്തിൽ കോ ഓർഡിനേറ്റർമാരുടെ സംഗമം നടത്തി. താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു. സിഒഡി ഡയറക്ടർ ഫാ. സായി പാറൻകുളങ്ങര അധ്യക്ഷത വഹിച്ചു.
കോർപറേറ്റ് ട്രെയിനർ മാത്യു ഇമ്മാനുവൽ മേൽവെട്ടം സെമിനാർ നയിച്ചു. സിഒഡി സെക്രട്ടറി കെ.സി. ജോയി, ഇഫ കോ ഓർഡിനേറ്റർ വിൽസൻ മൈക്കിൾ ചിറ്റാട്ടുവടക്കേൽ എന്നിവർ പ്രസംഗിച്ചു.
സിഒഡി നടത്തുന്ന ഭാഗ്യവർഷ പരസ്പര സഹായനിധിയുടെ ആദ്യ നറുക്കെടുപ്പ് ബിഷപ് നിർവഹിച്ചു. ആദ്യ സമ്മാനം കരിയാത്തുംപാറ ഒഴുകയിൽ ജോസിന് ലഭിച്ചു. സന്ദീപ് കളപ്പുരക്കൽ, ആൽബിൻ സഖറിയാസ്, പി.സി. ഷിനോജ്, ഷൈനി ശ്യാം, ടെസ സിബി, ഷിൽന വർഗീസ് എന്നിവർ നേതൃത്വം നൽകി.
താമരശേരി രൂപതയുടെ സോഷ്യൽ സർവീസ് സൊസൈറ്റിയായ സിഒഡിയുടെ വിവിധ പ്രവർത്തനങ്ങൾക്ക് ഇടവകകളിൽ നേതൃത്വം നൽകുന്ന 60 ഓളം കോ ഓർഡിനേറ്റർമാർ പങ്കെടുത്തു.