ചക്കിട്ടപാറ പഞ്ചായത്തിൽ വീണ്ടും കാട്ടാനയുടെ വിളയാട്ടം
1424812
Saturday, May 25, 2024 5:46 AM IST
പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്തിലെ പയ്യാനിക്കോട്ട ആലമ്പാറ മേഖലകളിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. തെങ്ങ്, കമുക്, വാഴ കൃഷികളാണ് നശിപ്പിച്ചത്. പയ്യാനിക്കോട്ട ഭാഗത്ത് ഉള്ളാട്ടിൽ ചാക്കോ, കല്ലിങ്കൽ കൃഷ്ണൻ, മുളങ്ങാത്ര ബെന്നി, ചന്ദ്രൻ പയ്യാനിക്കോട്ട എന്നിവരുടെ കൃഷിയിടങ്ങളിലാണ് ആന ഇറങ്ങിയത്.
ചെമ്പനോട ആലമ്പാറയിൽ ജോണി പൈനാപ്പിളിൽ, ചന്ദ്രൻ പുല്ലൂന്നിയിൽ, ഏലിക്കുട്ടി തുരുത്തിക്കാട്ട് എന്നിവരുടെ കൃഷിക്കാണ് നാശം വരുത്തിയത്. പെരുവണ്ണാമൂഴി ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചർ ഇ. ബൈജു നാഥിന്റെ നേതൃത്വത്തിൽ കൃഷിയിടങ്ങൾ സന്ദർശിച്ചു.