ശുചിത്വ സന്ദേശയാത്രക്ക് തുടക്കമായി
1417393
Friday, April 19, 2024 5:24 AM IST
കോഴിക്കോട്: തെരഞ്ഞെടുപ്പിൽ ഹരിത ചട്ട പാലനവുമായി ബന്ധപ്പെട്ട് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ശുചിത്വ സന്ദേശയാത്രക്ക് തുടക്കമായി. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 13 കേന്ദ്രങ്ങളിൽ യാത്രക്ക് സ്വീകരണം നൽകും.
കളക്ടറേറ്റ് ക്യാമ്പസിൽ അസിസ്റ്റന്റ് കളക്ടറും സ്വീപ് നോഡൽ ഓഫീസറുമായ പ്രതീക് ജയിൻ ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. ജാഥയുടെ ഭാഗമായി മനോരഞ്ജൻ ആർട്സ് അവതരിപ്പിക്കുന്ന തെരുവുനാടകവും അരങ്ങേറുന്നുണ്ട്. പരിപാടിയിൽ ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ എം. ഗൗതമൻ, രാധാകൃഷ്ണൻ, വി. ഹനസ്, സരിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.