ഓർമപ്പെരുന്നാൾ ആഘോഷിച്ചു
1416674
Tuesday, April 16, 2024 6:09 AM IST
കുളത്തുവയൽ: അമ്പാഴപ്പാറ സെന്റ് ജോർജ് ഓർത്തഡോക്സ് സിറിയൻ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ ആഘോഷിച്ചു. പ്രഭാത നമസ്കാരം, വിശുദ്ധ കുർബാന, പ്രദക്ഷിണം, ആശീർവാദം എന്നിവയ്ക്ക് ഫാ. പോൾജി കെ. ജോൺ കാർമികത്വം വഹിച്ചു.