വേനൽ മഴയിൽ വ്യാപക കൃഷിനാശം
1416364
Sunday, April 14, 2024 5:35 AM IST
മുക്കം: വൈകി വന്ന വേനൽ മഴ പരക്കെ നാശനഷ്ടങ്ങൾക്കിടയാക്കി. ഇന്നലെ വൈകുന്നേരമുണ്ടായ ഇടിയോടു കൂടിയ മഴയിലും കാറ്റിലും നേന്ത്രവാഴ ഉൾപ്പെടെയുള്ള കൃഷികൾ നശിച്ചു. കുലയുള്ളതും കുലയ്ക്കാറായതുമായ വാഴകളാണ് ഒടിഞ്ഞു വീണത്.
കെ. ഷാജികുമാറിന്റെ കച്ചേരിയിലെ രണ്ടേക്കർ വാഴത്തോട്ടത്തിൽ വ്യാപക നാശമാണുണ്ടായത്. വേണുദാസ്, തൂങ്ങലിൽ ഹരിദാസൻ, പി. വിജീഷ്, വിനീത്, വളപ്പിൽ പ്രഭാകരൻ, ഇ.പി. ബാബു എന്നിവരുടെ വാഴകൃഷിയും നശിച്ചു.