ശ്രീ​കോ​വി​ല്‍ നി​ര്‍​മാ​ണ നി​ധി​യി​ലേ​ക്ക് അ​ഞ്ചു​ല​ക്ഷം
Thursday, April 11, 2024 5:16 AM IST
കോ​ഴി​ക്കോ​ട്: സൈ​ബ​ര്‍ പാ​ര്‍​ക്കി​നു സ​മീ​പം പൊ​ന്ന​ങ്കോ​ട്ട്കു​ന്ന് തൃ​ക്കൈ​പ്പ​റ്റ മ​ഹാ​ക്ഷേ​ത്ര ശ്രീ​കോ​വി​ല്‍ നി​ര്‍​മാ​ണ നി​ധി​യി​ലേ​ക്ക് പ്ര​മു​ഖ വ്യ​വ​സാ​യി ശ്രീ​കു​മാ​ര്‍ കോ​ര്‍​മ​ത്ത് അ​ഞ്ചു​ല​ക്ഷം രൂ​പ സം​ഭാ​വ​ന ന​ല്‍​കി. ക്ഷേ​ത്ര​ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി പി.​വി. ച​ന്ദ്ര​ന്‍ സം​ഭാ​വ​ന ഏ​റ്റു​വാ​ങ്ങി.

ക്ഷേ​ത്രം ട്ര​സ്റ്റി​മാ​രാ​യ എ.​കെ. പ്ര​ശാ​ന്ത്, കെ.​എം. സു​ധീ​ന്ദ്ര​ന്‍, മീ​ഡി​യാ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പു​ത്തൂ​ര്‍​മ​ഠം ച​ന്ദ്ര​ന്‍, സു​ദ​ര്‍​ശ​ന്‍ ബാ​ല​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. 21 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ലും 51 മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലു​മാ​ണ് ശ്രീ​കോ​വി​ല്‍ നി​ര്‍​മി​ക്കു​ന്ന​ത്.