ബഡിംഗ് റൈറ്റേഴ്സ് ദ്വിദിന ശിൽപശാല സംഘടിപ്പിച്ചു
1396836
Saturday, March 2, 2024 4:45 AM IST
പേരാമ്പ്ര: സമഗ്ര ശിക്ഷ കേരളം വായന പരിപോഷണ പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര ബിആർസി പരിധിയിലുള്ള യുപി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി ബഡിംഗ് റൈറ്റേഴ്സ് ദ്വിദിന ശിൽപശാല സംഘടിപ്പിച്ചു. സ്കൂളിൽ വായന പോഷണ പരിപാടികൾ "എഴുത്തുകൂട്ടം വായന കൂട്ടം' എന്നിവയിലൂടെ പുതിയ വായന സംസ്കാരം രൂപപ്പെടുത്തുകയാണ് ലക്ഷ്യം.
പുതിയ അധ്യയന വർഷത്തിലേക്കുള്ള ആസൂത്രണമാണ് ഇപ്പോൾ നടക്കുന്നത്. വായനയോടൊപ്പം എഴുത്തിലേക്ക് കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കും. കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി പുസ്തക പ്രകാശനം നടക്കും.
ബിആർസി ഹാളിൽ വച്ച് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.എൻ. ബിനോയ് കുമാർ ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസത്തെ ശിൽപശാലയിൽ കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി രണ്ട് പതിപ്പുകൾ പ്രകാശനം ചെയ്തു.
ബിപിസി വി.പി. നിത പുസ്തക പ്രകാശനം നടത്തി. വിദ്യാരംഗം ഉപജില്ല കോഡിനേറ്റർ വി.എം. അഷറഫ് അധ്യക്ഷത വഹിച്ചു. ബിആർസി ട്രയിനർ കെ. ഷാജിമ, ആർപിമാരായ വി.എം. ബാബു, കെ. ലിനീഷ്, എം. ദേവനന്ദ എന്നിവർ പ്രസംഗിച്ചു.