ഹൈവേ മാർച്ച് സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
1396831
Saturday, March 2, 2024 4:45 AM IST
പേരാമ്പ്ര: കേന്ദ്ര-സംസ്ഥാന സർക്കാരുടെ ജനദ്രോഹ നയങ്ങൾക്കെതിരേ ചങ്ങരോത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഹൈവേ മാർച്ചിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. അഞ്ചിന് വൈകുന്നേരം നാലിന് ചെറിയ കുമ്പളം മുതൽ കടിയങ്ങാട് വരെയാണ് ഹൈവേ മാർച്ച് നടത്തുക.
ചെറിയകുമ്പളത്ത് വച്ച് ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ മാർച്ച് ഫ്ലാഗ് ഓഫ് ചെയ്യും. മാർച്ചിന്റെ സമാപനത്തോടനുബന്ധിച്ച് നടത്തുന്ന പൊതുസമ്മേളനം കെ. മുരളീധരൻ എംപി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഡിസിസി സെക്രട്ടറി നിജേഷ് അരവിന്ദ് മുഖ്യ പ്രഭാഷണം നടത്തും.
കടിയങ്ങാട് ടൗണിൽ ആരംഭിച്ച ഹൈവേ മാർച്ച് സ്വാഗതസംഘം ഓഫീസ് യുഡിഎഫ് ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ ഉദ്ഘാടനം ചെയ്തു. ഹൈവേ മാർച്ച് സ്വാഗതസംഘം ചെയർമാൻ കെ.കെ. വിനോദൻ, ഡിസിസി ജനറൽ സെക്രട്ടറി ഇ.വി. രാമചന്ദ്രൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.പി. ഇബ്രാഹിം,
യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എസ്. സുനന്ദ്, പുതുക്കോട്ട് രവീന്ദ്രൻ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ഇ.ടി. സരീഷ്, വിനോദൻ കല്ലൂർ, സന്തോഷ് കോശി, അരുൺ പെരുമന, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഇ.എൻ. സുമിത്ത് തുടങ്ങിയവർ സംബന്ധിച്ചു.