ചക്കിട്ടപാറയിൽ മാവേലി സ്റ്റോറിന് മുമ്പിൽ യുഡിഎഫ് ധർണ നടത്തി
1394895
Friday, February 23, 2024 5:46 AM IST
ചക്കിട്ടപാറ: അവശ്യ സാധനങ്ങളുടെ വില വർധിപ്പിച്ച സർക്കാർ നടപടിക്കെതിരേ യുഡിഎഫ് ചക്കിട്ടപാറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചക്കിട്ടപാറ മാവേലി സ്റ്റോറിന് മുന്നിൽ ധർണ നടത്തി. യുഡിഎഫ് ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ചെയർമാൻ പി. വാസു അധ്യക്ഷത വഹിച്ചു.
നിയോജക മണ്ഡലം കൺവീനർ കെ.എ. ജോസുകുട്ടി, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പെരിഞ്ചേരി, കേരള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി രാജീവ് തോമസ്, കേരള കോൺഗ്രസ് (ജേക്കബ്) മണ്ഡലം പ്രസിഡന്റ് വി.ഡി. ജോസ്, ജിതേഷ് മുതുകാട്, ജെയിംസ് മാത്യു, ടോമി വള്ളിക്കാട്ടിൽ, റെജി കോച്ചേരി, തോമസ് ആനത്താനം, ജോർജ് മുക്കള്ളിൽ, ഗിരിജ ശശി, ബാബു കൂനംതടം, ഗിരീഷ് കോമച്ചങ്കണ്ടി, ലൈസ് ജോർജ്, സിന്ധു വിജയൻ, എബിൻ കുംബ്ലാനി എന്നിവർ പ്രസംഗിച്ചു.
ഷൈല ജെയിംസ്, ഷാജു മാളിയേക്കൽ, ഹസൻകുട്ടി, ബിന്ദു ബാലകൃഷ്ണൻ, വി.കെ. മിനി, സി.എം. അബൂബക്കർ, സുമതിലാൽ, ഷീജ തങ്കച്ചൻ, സിനി ജിജോ, സബിത രാധാകൃഷ്ണൻ, മേരിക്കുട്ടി, ബാബു പള്ളിക്കുടം, ഇ.കെ. ചന്ദ്രൻ, അബ്ദുറഹിമാൻ കല്ലേകുടി, ഷാരോൺ പൂഴിത്തോട്, ജസ്റ്റിൻ രാജ് തുടങ്ങിയവർ നേതൃത്വം നൽകി.