ജോലിക്കിടയിൽ അപകടം സംഭവിച്ച തൊഴിലാളിക്ക് അവഹേളനം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
1339321
Saturday, September 30, 2023 12:40 AM IST
കോഴിക്കോട്: തിരുവണ്ണൂർ മലബാർ സ്പിന്നിംഗ് മില്ലിലെ ജോലിക്കിടയിൽ കാലിന് അപകടം സംഭവിച്ച തൊഴിലാളിയെ ജോലിയിൽ സ്ഥിരമാക്കാതെയും ആനുകൂല്യങ്ങൾ നൽകാതെയും അവഹേളിച്ച മാനേജ്മെന്റിനെതിരേ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
സ്പിന്നിംഗ് മിൽ മാനേജർ 15 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
ഒക്ടോബർ 31 ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. കുനിയിൽ പറമ്പ സ്വദേശി കെ.കെ. രാജീവ് സമർപ്പിച്ച പരാതിയിലാണ് നടപടി.