കോഴിക്കോട്: ആയുഷ്മാൻ ഭവ് പദ്ധതിയുടെ ഭാഗമായി മെഡിക്കൽ കോളജുകളുടെ സഹകരണത്തോടെ വിദഗ്ധ ഡോക്ടർമാരുടെ സൗജന്യ സേവനം ലഭ്യമാക്കിക്കൊണ്ട് നടത്തുന്ന ആരോഗ്യമേളയുടെ ബാലുശേരി ബ്ലോക്ക് തല ഉദ്ഘാടനം കൂരാച്ചുണ്ട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അനിത ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു ആലങ്കോട്, പഞ്ചായത്തംഗങ്ങളായ ഒ.കെ.അമ്മദ്, വിൻസി തോമസ്, അരുണ്‍ ജോസ്, ഹെൽത്ത് ഇൻസ്പെക്ടർ എ.സി.അരവിന്ദ്, മെഡിക്കൽ ഓഫീസർ ഡോ.അസ്ലം ഫാറൂഖ് എന്നിവർ പ്രസംഗിച്ചു. പിആർഒ ആമിനക്കുട്ടി പദ്ധതി വിശദീകരിച്ചു.