കടുവ സഫാരി പാർക്ക് നടപ്പിലാക്കാൻ അനുവദിക്കില്ല: വിഫാം
1337963
Sunday, September 24, 2023 12:56 AM IST
ചക്കിട്ടപാറ: പഞ്ചായത്തിലെ ചെമ്പനോട, മുതുകാട് പ്രദേശങ്ങളിൽ കടുവ സഫാരി പാർക്ക് കൊണ്ടുവരാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വിഫാം ഫാർമേഴ്സ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ചെമ്പനോടയിൽ പ്രതിഷേധ പ്രകടനവും വനം വകുപ്പ് മന്ത്രിയുടെ ചിത്രം കത്തിച്ചും പ്രതിഷേധിച്ചു.
സഫാരി പാർക്ക് പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറാത്ത പക്ഷം ജനങ്ങളെ അണിനിരത്തി ശക്തമായ സമരങ്ങളിലൂടെ സർക്കാറിനെ തിരുത്തുമെന്നും വിഫാം പ്രഖ്യാപിച്ചു. അഡ്വ: സുമിൻ എസ്. നെടുങ്ങാടൻ, സെമിലി സുനിൽ, ബാബു പുതുപ്പറമ്പിൽ, രാജു പൈകയിൽ, ജിജോ വട്ടോത്ത് എന്നിവർ നേതൃത്വം നൽകി.