കരിങ്കല്ല് കടത്തുമ്പോൾ വഴുതി വീണ് ആസാം സ്വദേശി മരിച്ചു
1337555
Friday, September 22, 2023 10:27 PM IST
താമരശേരി: നിർമാണ പ്രവർത്തനങ്ങൾക്കായി കരിങ്കല്ല് കടത്തുമ്പോൾ വഴുതിവീണ് ആസാം സ്വദേശി മരിച്ചു. ആസാം നാഗോൺ പത്താർ സ്വദേശി സെയ്ദുൽ ഹഖ് (45) ആണ് മരിച്ചത്. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൂനൂർ ചീനി മുക്കിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടം. ചീനി മുക്കിൽ കെട്ടിട നിർമാണം നടക്കുന്ന സ്ഥലത്തേക്ക് കരിങ്കല്ല് ചുമന്ന് പോകുമ്പോൾ കാൽ വഴുതി വീഴുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞു.