അഭിനന്ദൻ സഭ സംഘടിപ്പിച്ചു
1336983
Wednesday, September 20, 2023 7:38 AM IST
കോഴിക്കോട്: വനിത സംവരണ ബിൽ ലോകസഭയിൽ അവതരിപ്പിച്ച മോദി സർക്കാരിനെ അഭിനന്ദിച്ച് ബി.ജെ.പി പുതിയങ്ങാടി ഏരിയ കമ്മിറ്റി അഭിനന്ദൻ സഭ സംഘടിപ്പിച്ചു. മഹിള മോർച്ച പുതിയങ്ങാടി ഏരിയ പ്രസിഡന്റ് സുജിത സുഗേഷിന് മധുരം നൽകി ബിജെപി നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ. ഷൈബു ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് ടി.പി. സുനിൽ രാജ് അധ്യക്ഷത വഹിച്ചു.ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി എൻ.പി. പ്രകാശൻ, മഹിള മോർച്ച ജില്ല കമ്മിറ്റി അംഗം റൂബി പ്രകാശ്, മണ്ഡലം സെക്രട്ടറി രാജശ്രീ സന്തോഷ്, മണ്ഡലം കമ്മിറ്റി അംഗം റാണി രതീഷ, ബൂത്ത് പ്രസിഡന്റുമാരായ ടി.കെ. അനിൽകുമാർ, സുജിത അനിൽ കുമാർ, ലത സുഗുണൻ എന്നിവർ നേതൃത്വം നൽകി.