സൗജന്യ നട്ടെല്ല് താക്കോല്‍ദ്വാര ശസ്ത്രക്രിയാ ക്യാമ്പ്
1301538
Saturday, June 10, 2023 12:37 AM IST
കോഴിക്കോട്: നടക്കവിലെ ജിഎംസി ഫൗണ്ടേഷന് ഹോസ്പിറ്റലില്‍ 11ന് സൗജന്യ നട്ടെല്ല് താക്കോല്‍ദ്വാര ശസ്ത്രക്രിയാ ക്യാമ്പ് നടക്കും. നേരത്തെ നടന്ന ക്യാമ്പില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പത്തുപേര്‍ക്കാണ് ശസ്ത്രക്രിയ.
ഇന്തോ കൊറിയന്‍ ഓര്‍ത്തോപീഡിക് ഫൗണ്ടേഷന് വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായാണ് നട്ടെല്ല് താക്കോല്‍ദ്വാര ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.
സമ്മേളനം കൊറിയന്‍ യൂണിവേഴ്സിറ്റിയിലെ പ്രഫ. യെ യിയോണ്‍ വോണ്‍ ഉദ്ഘാടനം ചെയ്യും.
തെക്കെ ഇന്ത്യയില്‍ നിന്നുള്ള 150 ഡോക്ടര്‍മാര്‍ സമ്മേളനത്തില്‍ സംബന്ധിക്കുമെന്ന് ഡോ. പി.ഗോപിനാഥന്, ഡോ.നിഖില്‍ എന്നിവര്‍ വാര്‍ത്താസേമ്മളനത്തില്‍ അറിയിച്ചു.