പള്ളിപ്പടി-കലത്തൂർപടി കലുങ്ക് അപകടാവസ്ഥയിൽ
1300921
Thursday, June 8, 2023 12:11 AM IST
തിരുവമ്പാടി: പുല്ലൂരാംപാറ പള്ളിപ്പടി-കലത്തൂർപടി കലുങ്കിൽ വിള്ളൽ വീണ് അപകടാവസ്ഥയിലായിട്ട് നാളുകളായെങ്കിലും പുതിയത് നിർമിക്കാനുള്ള ഒരു നടപടിയുമുണ്ടായിട്ടില്ല.
ഭാരമുള്ള വാഹനങ്ങൾ കയറിയാൽ കലുങ്ക് പൂർണമായി തകരാനും സാധ്യതയുണ്ട്. നിരവധി വീടുകളിലേക്കുള്ള ഏക സഞ്ചാര മാർഗമാണിത്. കാലവർഷം അടുത്തുവരുന്ന സാഹചര്യത്തിൽ വിള്ളൽ വീണ ഭാഗം ഇടിഞ്ഞു വീഴുമെന്നാണ് ആശങ്ക. ഈ പ്രദേശത്തുള്ള വിദ്യാർഥികൾക്ക് സമീപ പ്രദേശങ്ങളിലുള്ള വിദ്യാലയങ്ങളിലേക്ക് എത്തിച്ചേരാനുള്ള ഏക സഞ്ചാര മാർഗമാണിത്.
കലുങ്കിന്റെ ശോചനീയാവസ്ഥയ്ക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് പുലരി ക്ലബ് പ്രവർത്തകരും നാട്ടുകാരും ആവശ്യപ്പെട്ടു.