ഇഎംഎസ് സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത ു
1298859
Wednesday, May 31, 2023 5:03 AM IST
തിരുവമ്പാടി: കേരളത്തിന് അർഹമായ വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്രത്തിന്റെ നടപടി സാഡിസ്റ്റ് സമീപനമാണെന്നും ഇതിനെ ഒരുമിച്ച് ചോദ്യം ചെയ്യാൻ കോൺഗ്രസ് തയാറുണ്ടോയെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജ എംഎൽഎ. സിപിഎം പുല്ലൂരാംപാറ ലോക്കൽ കമ്മിറ്റി ഓഫീസിനായി നിർമിച്ച ഇഎംഎസ് സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ.
ഏരിയാ സെക്രട്ടറി വി.കെ വിനോദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോർജ് എം.തോമസ് പതാക ഉയർത്തി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി. വിശ്വനാഥൻ മത്തായി ചാക്കോ സ്മാരക വായനശാല ഉദ്ഘാടനം ചെയ്തു.
ഹാളിൽ ടി.കെ. ഗോപിനാഥന്റെ ഫോട്ടോ ലിന്റോ ജോസഫ് എംഎൽഎയും വി.കെ. പീതാംബരന്റെ ഫോട്ടോ ജോളി ജോസഫും ജറീഷ് ജോസഫിന്റെ ഫോട്ടോ വി.കെ. വിനോദും അനാഛാദനം ചെയ്തു. കെ.ഡി. ആന്റണി, ലോക്കൽ സെക്രട്ടറി സി.എൻ. പുരുഷോത്തമൻ, ജോസ് മാത്യു എന്നിവർ പ്രസംഗിച്ചു.