അവധിക്കാല പരിശീലന ക്യാമ്പ് നടത്തി
1297367
Thursday, May 25, 2023 11:59 PM IST
താമരശേരി: കാരുണ്യതീരം അയല്പ്പക്കവേദിയും ജെസിഐ താമരശേരിയും ചേര്ന്ന് വിദ്യാര്ഥികള്ക്കായി അവധിക്കാല പരിശീലന ക്യാമ്പ് "കളിമുറ്റം' സംഘടിപ്പിച്ചു.
കാരുണ്യതീരം ക്യാമ്പസില് നടന്ന ദ്വിദിന പരിപാടി കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത് ഉദ്ഘാടനം ചെയ്തു. കാരുണ്യതീരം ചെയര്മാന് ബാബു കുടുക്കില് അധ്യക്ഷത വഹിച്ചു.
വാര്ഡ് അംഗം ബിന്ദു സന്തോഷ് മുഖ്യാതിഥിയായി. മെഹബൂബ് പദ്ധതി വിശദീകരിച്ചു. ഡോ. ബഷീര് പൂനൂര്, കെ. അബ്ദുല് ഹക്കീം, ഇ.എം. വിനോദ്കുമാര്, ഷമീര് മോയത്ത്, ലുംതാസ്, എം. റജില, സലീം വേണാടി, രജീഷ് വേണാടി എന്നിവര് പ്രസംഗിച്ചു.