പ​ത​ങ്ക​യം വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വി​ദ്യാ​ർ​ഥി മ​രി​ച്ചു
Saturday, April 1, 2023 10:16 PM IST
താ​മ​ര​ശേ​രി: ഇ​രു​വ​ഴി​ഞ്ഞി പു​ഴ​യി​ൽ നാ​ര​ങ്ങാ​തോ​ട് പ​ത​ങ്ക​യ​ത്ത് ക​യ​ത്തി​ൽ പെ​ട്ട് വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. ത​ല​യാ​ട് കാ​വും​പു​റ​ത്ത് ശ​ശി​യു​ടെ മ​ക​ൻ അ​ജ​ൽ (17) ആ​ണ് മ​രി​ച്ച​ത്. ശ​നി​യ​ഴ്ച ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​ണ് സം​ഭ​വം. കൂ​ട്ടു​കാ​രോ​ടൊ​പ്പം വ​ന്ന​താ​യി​രു​ന്നു അ​ജ​ൽ. പ​ത​ങ്ക​യം വെ​ള്ള​ച്ചാ​ട്ട​ത്തി​നു സ​മീ​പം കു​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്ന് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.

അ​ജ​ൽ ക​യ​ത്തി​ൽ പെ​ട്ട​തു ക​ണ്ട കൂ​ട്ടു​കാ​ർ ബ​ഹ​ളം വെ​ച്ച​തോ​ടെ സ്ഥ​ല​ത്തെ​ത്തി​യ പ്ര​ദേ​ശ​വാ​സി​ക​ൾ നീ​ന്തി നോ​ക്കി​യെ​ങ്കി​ലും ര​ക്ഷ​പ്പെ​ടു​ത്താ​ൻ സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്ന് മു​ക്കം ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഫ​യ​ർ​ഫോ​ഴ്സ് ഉ​ട​ൻ ത​ന്നെ സം​ഭ​വ സ്ഥ​ല​ത്തെ​ത്തു​ക​യും മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കു​ക​യും ചെ​യ്തു. ബാ​ലു​ശേ​രി ശി​വ​പു​രം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യാ​ണ് അ​ജ​ൽ. മാ​താ​വ്: പ്ര​മീ​ള. സ​ഹോ​ദ​ര​ൻ: അ​മ​ൽ.