ഓമശേരിയിൽ 1044 വനിതാ കർഷകർക്ക് സൗജന്യമായി ഇടവിളക്കിറ്റുകൾ വിതരണം ചെയ്ത ു
1282725
Friday, March 31, 2023 12:07 AM IST
ഓമശേരി: "ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി ഓമശേരി പഞ്ചായത്തിൽ വനിതകൾക്ക് ഇടവിളക്കിറ്റുകൾ വിതരണം ചെയ്തു.
പത്തൊമ്പത് വാർഡുകളിലെ അപേക്ഷകരിൽ നിന്നും തെരഞ്ഞെടുത്ത 1044 വനിതാ കർഷകർക്കാണ് സൗജന്യമായി ഇടവിളക്കിറ്റുകൾ വിതരണം ചെയ്തത്. ഇഞ്ചി, മഞ്ഞൾ, കാച്ചിൽ, ചേന എന്നിവയടങ്ങുന്നതാണ് ഇടവിളക്കിറ്റ്. പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ വകയിരുത്തിയ അഞ്ചു ലക്ഷത്തി ഇരുപത്തി രണ്ടായിരം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.ഇടവിളക്കിറ്റിന്റെ പഞ്ചായത്ത്തല വിതരണോദ്ഘാടനം ഓമശേരി ആറാം വാർഡിൽ പഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുൽ നാസർ നിർവഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര മുഖ്യ പ്രഭാഷണം നടത്തി. കൃഷി ഓഫീസർ പി.പി. രാജി പദ്ധതി വിശദീകരിച്ചു.