ലോറി ഡ്രൈവറെ വധിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
1281441
Monday, March 27, 2023 12:44 AM IST
കൊയിലാണ്ടി: ലോറി ആക്രമിച്ച് ഡ്രൈവറെ വധിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. നന്തി കുറൂളി കുനി വിപിൻ (32) എന്ന ഉടുവിനെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. തിക്കോടി എഫ്സിഐയിൽ നിന്നും അരിയുമായി പോവുകയായിരുന്ന ലോറിയെ കൊയിലാണ്ടി കുറുവങ്ങാട്ട് മാവിൻ ചുവട്ടിൽ വച്ച് കരിങ്കല്ല് കൊണ്ട് ലോറിയുടെ ഗ്ലാസ് എറിഞ്ഞ് തകർക്കുകയും ഡ്രൈവറെ വധിക്കാൻ ശ്രമിക്കുകയുമായിരുന്നു. അറസ്റ്റ് ചെയ്ത വിപിനെ കോടതിയിൽ ഹാജരാക്കി. കൂട്ടുപ്രതിക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.
വലിച്ചെറിയൽ മുക്ത കേരളം;
കൊടിയത്തൂരിൽ ശിൽപശാല നടത്തി
മുക്കം: വൃത്തിയുള്ള കേരളം, വലിച്ചെറിയൽ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി കൊടിയത്തൂർ പഞ്ചായത്തിൽ ശിൽപശാല സംഘടിപ്പിച്ചു. ചെറുവാടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് നിർവഹിച്ചു. ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ പഞ്ചായത്തിനെ സമ്പൂർണ മാലിന്യ മുക്തമാക്കാനുള്ള പ്രവർത്തനത്തിൽ എല്ലാവരും അണിചേരണമെന്നു പ്രസിഡന്റ് പറഞ്ഞു.പഞ്ചായത്ത് തലത്തിൽ ജൂൺ 5 ന് മുൻപേ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളെ കുറിച്ച് വൈസ് പ്രസിഡന്റ് ഷിഹാബ് മാട്ടുമുറി വിശദീകരിച്ചു. ആയിഷ ചേലപ്പുറം അധ്യക്ഷത വഹിച്ചു.