ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ ആരംഭിച്ചു
1264978
Saturday, February 4, 2023 11:47 PM IST
കോടഞ്ചേരി: കോടഞ്ചേരിയിലെത്തുന്ന ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സൗകര്യം കെഎസ്ഇബി ബസ്റ്റാൻഡ് പരിസരത്ത് സ്ഥാപിച്ചു.
ഇതിന്റെ ഉദ്ഘാടനം എംഎൽഎ ലിന്റോ ജോസഫ് നിർവഹിച്ചു.
കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി, അസി. എൻജിനീയർ പി.ബി ഷാജി, സബ് എൻജിനീയർ ഉക്ക്ബത്ത്, സബ് എൻജിനീയർ മനോജ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.
കക്കയം അമ്പലക്കുന്ന് കോളനി
റോഡ് തുറന്നു
കൂരാച്ചുണ്ട്: പഞ്ചായത്ത് നാലാം വാർഡ് കക്കയം അമ്പലക്കുന്ന് ആദിവാസി കോളനി റോഡ് തുറന്നു. 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന്റെ നവീകരണ പ്രവൃത്തി നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡാർലി എബ്രഹാം അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. അമ്മദ്, പഞ്ചായത്തംഗങ്ങളായ ജെസി കരിമ്പനയ്ക്കൽ, അരുൺ ജോസ്, സിനി ഷിജോ, വിജയൻ കിഴക്കയിൽമീത്തൽ,സണ്ണി പുതിയകുന്നേൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ആൻഡ്രൂസ് കട്ടിക്കാന, വാർഡ് കൺവീനർ ബേബി തേക്കാനത്ത് എന്നിവർ പ്രസംഗിച്ചു.