വായോളി മുഹമ്മദിനു സ്വീകരണം നൽകി
1247017
Thursday, December 8, 2022 11:57 PM IST
കൊടുവള്ളി: സംസ്ഥാന മിനറൽ ഡവലപ്മെന്റ് കോർപറേഷൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട വായോളി മുഹമ്മദിന് എൽഡിഎഫ് കൊടുവള്ളി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കൊടുവള്ളി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മുൻ എംഎൽഎ എ. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. ഒ.പി.ഐ. കോയ അധ്യക്ഷത വഹിച്ചു.
ആർ.പി. ഭാസ്ക്കരൻ, കെ. ബാബു, സി. പോക്കർ, പി.ടി.സി. ഗഫൂർ, റസിയ ഇബ്രാഹിം, പി.ടി. അസയിൻകുട്ടി, കെ. അസയിൻ, സി.പി. അബ്ദുള്ളകോയ തങ്ങൾ, എം.പി. മൊയ്തീൻ, പി.സി. വേലായുധൻ, കെ.ടി. സുനി, ഒ.പി. റഷീദ്, മാതോലത്ത് അബ്ദുള്ള, അഡ്വ. പി. അബ്ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു. വായോളി മുഹമ്മദ് മറുപടി പ്രസംഗം നടത്തി.