താമരശേരി താലൂക്ക് ആശുപത്രിയെ താലൂക്ക് ഹെഡ് ക്വാടർട്ടേയ്സായി ഉയര്‍ത്തണമെന്ന്
1227641
Thursday, October 6, 2022 12:05 AM IST
താമരശേരി: മലയോര മേഘലയിലെ ജനങ്ങളുടെ ആശാ കേന്ദ്രമായ താമരശേരി താലൂക്ക് ആശുപത്രിയെ ഹെഡ് ക്വോര്‍ട്ടേഴ്സ് ആയി ഉയര്‍ത്തണമെന്ന് താമരശേരിയില്‍ നടന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി മണ്ഡലം കണ്വന്ഷന് ആവശ്യപ്പെട്ടു.
കോഴിക്കോട് - കൊല്ലഗല്‍ ദേശീയ പാതയിലെ താമരശേരി ചുരത്തില്‍ അനുദിനം വര്‍ധിച്ചി കൊണ്ടിരിക്കുന്ന ഗതാഗത തടസ്സത്തിന് പരിഹാരം കാണുന്നതിന് അടിയന്തിരമായി ബൈപാസ് ഉണ്ടാക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഷ്റഫ് മുത്തേടത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.നാരായണന് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബാപ്പു ഹാജി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് അമീര്‍ മുഹമ്മദ് ഷാജി തെരഞ്ഞടുപ്പ് നിയന്ത്രിച്ചു.
ജില്ലാ ജന.സെക്രട്ടറി ജിജി കെ തോമസ്, ജില്ലാ ട്രഷറര്‍ വി. സുനില്‍കുമാർ, ജില്ലാ സെക്രട്ടറിമാരായ എം.ബാബുമോൻ, മനാഫ് കാപ്പാട്, മണ്ഡലം ജന.സെക്രട്ടറി എ.കെ.അബ്ദുള്ള, എ.പി.ചന്തു എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി എ.കെ.അബ്ദുല്ല (പ്രസിഡന്റ്), മുര്‍ത്താസ് താമരശേരി (ജനറല്‍ സെക്രട്ടറി), സലാം നരിക്കുനി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു