പോഷൻ അഭിയാൻ മാസാചരണം
1227124
Monday, October 3, 2022 12:30 AM IST
മുക്കം: പോഷൻ അഭിയാൻ പദ്ധതിയുടെ ഭാഗമായി കൊടിയത്തൂർ പഞ്ചായത്തിൽ നടന്ന വിവിധ പരിപാടികൾ സമാപിച്ചു. ന്യൂട്രിഷ്യൻ എക്സിബിഷൻ, ആരോഗ്യ ക്ലാസുകൾ, സെമിനാറുകൾ ബോധവത്കരണം തുടങ്ങിയവ പരിപാടികളാണ് നടന്നത്.
ആറു വയസിനു താഴെയുള്ള കുട്ടികൾ, കൗമാരക്കാരായ കുട്ടികൾ, പാലൂട്ടുന്ന അമ്മമാർ, ഗർഭിണികൾ എന്നിവരുടെ ഇടയിൽ പോഷക നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ നടന്നത്. പഞ്ചായത്തിലെ 26 അങ്കണവാടി വർക്കർമാരും ഹെൽപർമാരും പരിപാടിയുടെ ഭാഗമായി. അങ്കണവാടി കുട്ടികൾക്ക് നൽകുന്ന ഭക്ഷണപദാർഥങ്ങൾ ഉൾപ്പെടുത്തി പാചകം ചെയ്ത നിരവധി വിഭവങ്ങളും നാടൻ ഭക്ഷണങ്ങളും പ്രദർശനത്തിനുണ്ടായിരുന്നു.
ഗാന്ധിജയന്തി ദിനാഘോഷം
കോഴിക്കോട്: ചേവരമ്പലത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു. എഐസിസി അംഗം ഡോ. ഹരിപ്രിയ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളജ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം കെ.വി. സുബ്രഹ്മണ്യന് സ്വീകരണവും മുതിർന്ന പൗരന്മാരെ ആദരിക്കുകയും ചെയ്തു. ചേവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് പി.ടി. ജനാർദ്ദനൻ, സെക്രട്ടറി സി.ടി. മനോഹരൻ, കെ.എം. സന്തോഷ്, വി. റഫീക്ക് എന്നിവർ പ്രസംഗിച്ചു.