തിരുവമ്പാടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൊടുവള്ളി ബ്ലോക്ക് വയോജന ദിനാഘോഷവും പ്രതിഭകളെ ആദരിക്കലും നടന്നു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ പരിപാടി ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പിയു ബ്ലോക്ക് കമ്മിറ്റി തെരഞ്ഞെടുത്ത മികച്ച കർഷകൻ സി.പി.പോൾ ചുണ്ടാട്ട്, മികച്ച കർഷക തൊഴിലാളി പി.ബാലൻ പുതുക്കുടി, മികച്ച നിർമ്മാണ തൊഴിലാളി കെ.എസ്.ചന്ദ്രൻ വാഴക്കാലായിൽ എന്നിവരെ ആദരിച്ചു. ജില്ലാ കമ്മിറ്റിയുടെ കൈത്താങ്ങ് വിതരണവും നടത്തി.
കെഎസ്എസ്പിയു ബ്ലോക്ക് പ്രസിഡന്റ് എം.സദാനന്ദൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.വി.ജോസഫ്, കെ.കെ.അബ്ദു റഹ്മാൻകുട്ടി, കെ.ജോസഫ്, വി.കെ.രത്നമ്മ, ടി.കെ.തങ്കപ്പൻ , ടി.ബാലകൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു.
കൂരാച്ചുണ്ട്: വയോജന ദിനാഘോഷത്തിന്റെ ഭാഗമായി പെൻഷനേഴ്സ് യൂണിയൻ കൂരാച്ചുണ്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ വട്ടച്ചിറ പുളിക്കൽ കോളനിയിൽ താമസിക്കുന്ന പുളിച്ചമാക്കൽ ജാനകി അമ്മയെ ആദരിച്ചു.
ചടങ്ങിൽ പെൻഷനേഴ്സ് യൂണിയൻ യൂണിറ്റ് പ്രസിഡന്റ് സി.എ. തോമസ് കുട്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം വിജയൻ കിഴക്കേമീത്തൽ ജാനകി അമ്മയെ പൊന്നാട അണിയിച്ച് ഉപഹാരം നൽകി ആദരിച്ചു. എം.സി. ജോയ മറ്റത്തിൽ, ഒ. ഗോപിനാഥൻ, രാജൻ ഉറുമ്പിൽ, ഡൊമിനിയച്ചൻ പുളിക്കൽ, എം.സി. അന്ന, ബേബി സ്റ്റെല്ല, ജോളി ജയ്സൺ, ആൻസി ജോസഫ്, സണ്ണി ജോസഫ് എന്നിവർ പ്രസംഗിച്ചു.