ഗോ​കു​ല​ത്തി​നു മു​ന്നി​ല്‍ ക​ട​ത്ത​നാ​ടി​ന് ദ​യ​നീ​യ പ​രാ​ജ​യം
Thursday, September 29, 2022 11:57 PM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ല്‍ ഇ​ന്ന​ലെ ന​ട​ന്ന കേ​ര​ള വ​നി​താ ലീ​ഗ് ഫു​ട്ബോ​ള്‍ മ​ത്സ​ര​ത്തി​ല്‍ ഏ​ക​പ​ക്ഷീ​യ​മാ​യ 15 ഗോ​ളു​ക​ള്‍​ക്ക് ഗോ​കു​ലം കേ​ള എ​ഫ്സി ക​ട​ത്ത​നാ​ട് രാ​ജ ഫു​ട്ബോ​ള്‍ അ​ക്കാ​ദ​മി വ​ട​ക​ര​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി.
ക​ട​ത്ത​നാ​ടി​ന്‍റെ ഡി​ഫ​ന്‍​സ് നി​ര​യെ ത​ക​ര്‍​ത്ത് ഗോ​കു​ല​ത്തി​ന്‍റെ 10-ാം ന​മ്പ​ര്‍ വി​വി​യ​ന്‍ കൊ​നേ​രു അ​ഡ്ജെ ഗോ​ള്‍​മ​ഴ സൃ​ഷ്ടി​ച്ചു. പ​ത്ത് ഗോ​ളു​ക​ളാ​ണ് വി​വി​യ​ന്‍ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 6,8,9,34,35,40,43,51+,56,62 മി​നി​ട്ടു​ക​ളി​ല്‍ ഘാ​ന​ക്കാ​രി വി​വി​യ​ന്‍ കൊ​നേ​രു അ​ഡ്ജെ ക​ട​ത്ത​നാ​ട് രാ​ജ​യു​ടെ വ​ല​കു​ലു​ക്കി.
8,24,38 മി​നി​ട്ടി​ല്‍19-ാം ന​മ്പ​ര്‍ ഹാ​ര്‍​മി​ലി​ന്‍ കൗ​ര്‍ മൂ​ന്നു ഗോ​ളു​ക​ളും 20-ാം മി​നി​ട്ടി​ല്‍ 30-ാം ന​മ്പ​ര്‍ മാ​ന​സ​യും 45+1ല്‍ 20-ാം ​ന​മ്പ​ര്‍ സോ​ണി​യ​യും ഗോ​കു​ല​ത്തി​നു വേ​ണ്ടി ഓ​രോ ഗോ​ളു​ക​ളും നേ​ടി. ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​നാ​ണ് അ​ടു​ത്ത മ​ത്സ​രം.
അ​ന്ന് ഗോ​കു​ലം കേ​ര​ള എ​ഫ്സി​യും ലോ​ഡ്സ് എ​ഫ്എ​യും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടും.