വേളം പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി
1225032
Monday, September 26, 2022 11:51 PM IST
കുറ്റ്യാടി: വേളം പഞ്ചായത്ത് ഭരണസമിതിയുടെ വികസന വിരുദ്ധ നിലപാടിലും പദ്ധതി നടത്തിപ്പിലെ അനാസ്ഥയിലും, അന്യാധീനപ്പെട്ട പഞ്ചായത്ത് ഭൂമി തിരിച്ചുപിടിക്കാത്ത നടപടികളിൽ പ്രതിഷേധിച്ച് എൽഡിഎഫ് പഞ്ചായത്ത് അംഗങ്ങൾ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ ധർണ നടത്തി. സിപിഎം കുന്നുമ്മൽ ഏരിയാ സെക്രട്ടറി കെ.കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. പി.വത്സൻ, ടി.വി.മനോജൻ, കെ.സത്യൻ, തായന ശശീന്ദ്രൻ ,കെ.സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ കെ.കെ.മനോജൻ, ബീന കോട്ടേമ്മൽ, കെ.സി.സിത്താര, അഡ്വ.അഞ്ജന സത്യൻ എന്നിവർ സംസാരിച്ചു. പി. ചന്ദ്രൻ ,കെ.കെ.ഷൈനി തുടങ്ങിയവർ നേതൃത്വം നൽകി.
സെന്റ് മേരീസ്-പനയ്ക്കച്ചാലിൽ റോഡ് ഉദ്ഘാടനം ചെയ്തു
ചക്കിട്ടപാറ: ഗ്രാമപഞ്ചായത്ത് പൂഴിത്തോട് നാലാം വാർഡ് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 13 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച സെന്റ് മേരീസ് - പനയ്ക്കച്ചാലിൽ റോഡിന്റെ ഉദ്ഘാടനം ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ നിർവഹിച്ചു. വാർഡ് മെംമ്പർ സി.കെ.ശശി അധ്യക്ഷത വഹിച്ചു. കെ.എ.ബിജു, പി.കെ.രാജൻ,ജേക്കബ് തേരകത്തിങ്കൽ , ജോസ് കണ്ണൻചിറ, നിഷ ജെയ്സൺ എന്നിവർ പ്രസംഗിച്ചു.