ഡോ.മൂപ്പൻസ് നഴ്സിംഗ് കോളജിൽ ബിരുദദാനം നടത്തി
1224383
Saturday, September 24, 2022 11:59 PM IST
കൽപ്പറ്റ: മേപ്പാടി നസീറ നഗറിലെ ഡോ.മൂപ്പൻസ് നഴ്സിംഗ് കോളജിൽ നാലാം ബാച്ച് ബിഎസ്സി നഴ്സിംഗ് വിദ്യാർഥികളുടെ ബിരുദദാനം ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ചെയർമാൻ പദ്മശ്രീ ഡോ.ആസാദ് മൂപ്പൻ ഉദ്ഘാടനം ചെയ്തു.
കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് റിസർച് വിഭാഗം ഡീൻ ഡോ.കെ.എസ്. ഷാജി ബിരുദ പ്രഖ്യാപനം നടത്തി. സർട്ടിഫിക്കറ്റുകളുടെ വിതരണം ഡോ.ആസാദ് മൂപ്പനും ഡോ.കെ.എസ്. ഷാജിയും സംയുക്തമായി നിർവഹിച്ചു. ഡിഎം വിംസ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ, മെഡിക്കൽ കോളജ് ഡീൻ ഡോ.ഗോപകുമാരൻ കർത്താ, ഫാർമസി കോളജ് പ്രിൻസിപ്പൽ പ്രഫ.ഡോ.ലാൽ പ്രശാന്ത്, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ.വാസിഫ് മായൻ, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് സെനറ്റ് അംഗവും എജിഎമ്മുമായ ഡോ.ഷാനവാസ് പള്ളിയാൽ, നഴ്സിംഗ് കോളജ് വൈസ് പ്രിൻസിപ്പൽ പ്രഫ.ഡോ.ലിഡ ആന്റണി എന്നിവർ പ്രസംഗിച്ചു. നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ പ്രഫ.ഡോ.കെ.എൻ. സുരേഷ് സ്വാഗതം പറഞ്ഞു.