കഞ്ചാവ് വിൽപന: സ്ത്രീ ഉൾപ്പെടെ മൂന്നു പേരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു
1224381
Saturday, September 24, 2022 11:57 PM IST
പനമരം: കഞ്ചാവ് കൈമാറ്റത്തിനിടെ സ്ത്രീ ഉൾപ്പെടെ മൂന്നു പേരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പച്ചിലക്കാട് കായക്കൽ ഷനൂപ് (21), കായക്കൽ തസ്ലീന (35), നിലന്പൂർ വണ്ടൂർ ചന്തുളി അൽ അമീൻ(30) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ രാത്രി കാറിൽ ചങ്ങാടക്കടവിലെത്തി കഞ്ചാവിന്റെ 13 ചെറു പൊതികൾ കുട്ടികൾക്കു കൈമാറുന്നതിനിടെയാണ് നാട്ടുകാർ ഇവരെ പിടികൂടിയത്.