പെൻഷൻ നിഷേധ നീക്കം പിൻവലിക്കണം: കർഷക വയോജനവേദി
1224376
Saturday, September 24, 2022 11:57 PM IST
പുൽപ്പള്ളി: പെൻഷൻ നിഷേധത്തിനുള്ള നീക്കം പിൻവലിക്കണമെന്ന് കർഷക വയോജനവേദി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ ജോർജ് കൊല്ലിയിൽ, കൃഷ്ണൻകുട്ടി, പൗലോസ് ഇടപ്പുളവിൽ, ബേബി കൈനികുടി, കെ.കെ. കൃഷ്ണൻക്കുട്ടി എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പെൻഷൻ ലഭിക്കുന്നതിനുള്ള വാർഷിക വരുമാന പരിധി രണ്ടു ലക്ഷം രൂപയായാക്കണം. ഓരോ കർഷക കുടുംബത്തിനും മാസം 5,000 രൂപ നൽകണം. ഗവ.ആയുർവേദ ആശുപത്രിയിൽ വയോജനങ്ങൾക്ക് പ്രത്യക ചികിത്സ ലഭ്യമാക്കണം. പരിസ്ഥിതി ലോല മേഖല വിഷയത്തിൽ ജനങ്ങളുടെ ആശങ്ക അകറ്റണം. വയനാട് മെഡിക്കൽ കോളജ് മടക്കിമലയിൽ സ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു.